Magical First Spell From Jasprit Bumrah That Destroyed Windies Top Order
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു 318 റണ്‍സിന്റെ വമ്പന്‍ ജയം. 419 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ നാലാം ദിനം തന്നെ 26.5 ഓവറില്‍ വെറും 100 റണ്‍സിന് കൂടാരത്തില്‍ തിരിച്ചെത്തി. കെമര്‍ റോച്ചും (38) റോസ്റ്റണ്‍ ചേസും (12) നടത്തിയ ചെറുത്തുനില്‍പ്പ് കൂടി ഇല്ലായിരുന്നെങ്കില്‍ വിന്‍ഡീസിന്റെ തോല്‍വി കൂടുതല്‍ ദയനീയമാവുമായിരുന്നു.